ADVERTISEMENT

ലക്നൗ∙ ഉത്തർപ്രദേശിൽ വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം ആരോപിച്ചു തിരഞ്ഞെടുപ്പു കമ്മിഷനു കത്തെഴുതി സമാജ്‍വാദി പാർട്ടി. എല്ലാ മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ വെബ് കാസ്റ്റിങ് നടത്തണമെന്നാണ് ആവശ്യം. 

ഇതിന്റെ ലിങ്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ‌, പോളിങ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ കക്ഷികൾ തുടങ്ങിയവർ‌ക്കു വിതരണം ചെയ്യണമെന്നും സമാജ്‍‌വാദി പാർട്ടി ആവശ്യപ്പെട്ടു. രാഷ്ട്രീയ കക്ഷികൾക്കു വോട്ടെണ്ണൽ പ്രക്രിയ തൽസമയം വീക്ഷിക്കുന്നതിനാണിത്. വോട്ടെണ്ണൽ പ്രക്രിയ സ്വതന്ത്രവും സുതാര്യവുമാകണമെന്നും കത്തിൽ ആവശ്യപ്പെട്ടു. 

ജനവിധി തട്ടിയെടുക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് അഖിലേഷ് യാദവ് ആരോപിച്ചു. വാരാണസിയിൽ വോട്ടിങ് യന്ത്രങ്ങൾ ട്രക്കിൽ കയറ്റി കൊണ്ടുപോകുന്നതു സമാജ്‍വാദി പ്രവർത്തകർ ത‍ടഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ആരോപണമുന്നയിച്ച് അഖിലേഷ് രംഗത്തെത്തിയത്.

English Summary: Akhilesh Yadav's party's demand to Election Commission ahead of counting in UP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com