ADVERTISEMENT

ഇംഫാൽ∙ മണിപ്പുരില്‍ ലീഡ് നിലയില്‍ ബിജെപി ഏറ്റവും വലിയ കക്ഷി. 25 സീറ്റുകളിലാണ് ബിജെപി മുന്നിൽ നിൽക്കുന്നത്. 2017ൽ 28 സീറ്റുകളുമായി വിജയിച്ച കോൺഗ്രസിന് ഇത്തവണ 11 സീറ്റുകൾ മാത്രമാണ് ലഭിച്ചിരിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് ബിജെപി കുതിപ്പ് തുടരുമ്പോഴും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഏറെ പിന്നിലാണ്. 

മണിപ്പുരിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ച കോൺഗ്രസിന്റെ പകുതിയോളം എംഎൽഎമാർ കൂറുമാറി ബിജെപിയിലോ ഇതര പാർട്ടികളിലോ എത്തിയിരുന്നു. ബിജെപി ആത്മവിശ്വാസത്തിലാണെങ്കിലും അണിയറയിൽ തന്ത്രങ്ങൾ ഒരുക്കുകയാണ്.

അതേസമയം, ഉത്തരാഖണ്ഡിലും, ഉത്തർപ്രദേശിലും, ഗോവയിലും വ്യക്തമായ മേൽകൈയാണ് ബിജെപിക്ക്. ഉത്തരാഖണ്ഡിന്റെ ചരിത്രത്തിൽ ഭരണത്തുടർച്ച ഒരു മുന്നണികൾക്കും ഉണ്ടായിട്ടില്ല.

English Summary: BJP leads in Manipur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com