അമരിന്ദർ, ഛന്നി, സിദ്ദു, ബാദൽ, ഉത്പൽ പരീക്കർ,ധാമി; തകർന്നടിഞ്ഞ് പ്രമുഖർ
Mail This Article
അമൃത്സർ∙ പഞ്ചാബ് ആംആദ്മി തൂത്തുവാരിയപ്പോൾ കാലിടറിയത് കോൺഗ്രസിന്റെ പ്രമുഖ നേതാക്കൾക്കാണ്. മുഖ്യമന്ത്രി ചരൺജീത് സിങ് ഛന്നി രണ്ട് സീറ്റിലും തോറ്റു. അമൃത്സർ ഈസ്റ്റിൽ മത്സരിക്കുന്ന പിസിസി അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദു പരാജയപ്പെട്ടു.. ലാംബിയിൽ മത്സരിച്ച ശിരോമണി അകാലിദള്‍ നേതാവ് പ്രകാശ് സിങ് ബാദൽ പിന്നിലാണ്.
കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിച്ച് ബിജെപിക്കൊപ്പം ചേർന്ന് മത്സരിച്ച അമരിന്ദറിനും എഎപിക്ക് മുന്നിൽ മുട്ടുമടക്കേണ്ടി വന്നു. പട്യാല അർബൻ മണ്ഡലത്തില്‍ മത്സരിച്ച അദ്ദേഹം ദയനീയമായി പരാജയപ്പെട്ടു.
ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയും ഹരീഷ് റാവത്തും പിന്നിലാണ്. ഗംഗോത്രിയിൽ എഎപി മുഖ്യമന്ത്രി സ്ഥാനാർഥി അജയ് കോട്ടിയാൽ പിന്നിലാണ്. ഗോവയിൽ ബിജെപി വിട്ട് സ്വതന്ത്രനായി മത്സരിച്ച മുൻമുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കർ പനജിയിൽ തോറ്റു. ഉത്തർപ്രദേശ് ഹസ്തിനപുരിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച നടിയും മോഡലുമായ അർച്ചന ഗൗതം ഏറെ പിന്നിലാണ്.
English Summary: Assembly election result in 5 states