പ്രധാനമന്ത്രിയുടെ വാരാണസിയില്‍ ബിജെപി മുന്നിൽ
Mail This Article
ലക്‌നൗ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭാ മണ്ഡലമായ വാരാണസി ഉള്‍പ്പെടുന്ന വാരണസി ജില്ലയിലെ 8 സീറ്റുകളില്‍ 7 സീറ്റുകളില്‍ ബിജെപി ജയിച്ചു. ഒരു സീറ്റിൽ അപ്നാദള്‍ (സേനെലാല്‍) ജയിച്ചു. പിന്ദ്ര, അജഗര, ശിവപുര്‍, വാരാണസി കന്റോണ്‍മെന്റ്, വാരാണസി നോര്‍ത്ത്, വാരാണസി സൗത്ത്, സേവാപുരി സീറ്റുകളിലാണ് ബിജെപി ജയിച്ചത്. രോഹാനിയ സീറ്റിലാണ് അപ്നാദള്‍ (സേനെലാല്‍) ജയിച്ചത‌്.
2017ലെ തിരഞ്ഞെടുപ്പില്‍ പിന്ദ്ര, ശിവപുര്‍, രോഹാനിയ, വാരാണസി നോര്‍ത്ത്, വാരാണസി സൗത്ത്, വാരാണസി കന്റോണ്‍മെന്റ് എന്നീ 6 സീറ്റുകളില്‍ ബിജെപിയും അജഗര, സേവാപുരി സീറ്റുകളില്‍ ബിജെപി സഖ്യകക്ഷികളായിരുന്ന സുഹെല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്ബിഎസ്പി) യും അപ്നാദള്‍ (സേനെലാല്‍) മാണ് ജയിച്ചത്. എസ്ബിഎസ്പി ഇത്തവണ എസ്പിയുമായി സഖ്യമുണ്ടാക്കിയിരുന്നു.
English Summary: Uttar Pradesh Assembly Election Results 2022, Varanasi