37 വർഷത്തിനിടെ യുപിയിൽ ഇതാദ്യത്തെ സംഭവം; അധികാരം നിലനിർത്തി യോഗി
Mail This Article
×
ലക്നൗ ∙ 37 വർഷത്തിനിടെ തുടർച്ചയായി രണ്ടു തവണ മുഖ്യമന്ത്രിയാകുന്ന ആദ്യ ഉത്തർപ്രദേശ് നേതാവായി യോഗി ആദിത്യനാഥ്. വോട്ടെണ്ണൽ പൂർത്തിയായ വ്യാഴാഴ്‌ച യോഗി സർക്കാർ അധികാരം നിലനിർത്തുന്ന കാഴ്‌ചയാണ് സംസ്ഥാനത്ത് ദൃശ്യമായത്. 2017 തിരഞ്ഞെടുപ്പിൽ നേടിയ വോട്ടിനേക്കാൾ അധികം വോട്ട് വിഹിതം കരസ്‌ഥമാക്കിയാണ് യോഗി സർക്കാർ അധികാരം നിലനിർത്തിയത്. ആകെയുള്ള 403 സീറ്റുകളിൽ 268 എണ്ണം വിജയിച്ചാണ് യോഗി സർക്കാർ യുപിയിലെ അധികാരം ഉറപ്പാക്കിയത്.
ഗോരഖ്പൂർ അർബൻ മണ്ഡലത്തിൽ നിന്നുമാണ് യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ 45 ശതമാനത്തിലധികം വോട്ട് നേടി വിജയിച്ചു.
English Summary: UP Election Results: BJP's Record Win In UP With An Even Higher Vote Share
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.