ADVERTISEMENT

തിരുവനന്തപുരം ∙ 64,352 അതിദരിദ്ര കുടുംബങ്ങളെ ദാരിദ്ര്യത്തില്‍നിന്ന് കരകയറ്റാന്‍ പ്രാരംഭവിഹിതം 100 കോടി. ലൈഫ് മിഷന്‍ പദ്ധതിക്ക് 1771 കോടി അനുവദിച്ചു. മാലിന്യ സംസ്കരണത്തിന് പഞ്ചവല്‍സരപദ്ധതി. റീബില്‍ഡ് കേരള പദ്ധതിക്ക് 1600 കോടിയും ബജറ്റിൽ വകയിരുത്തി.

പട്ടികജാതി, പട്ടിക വർഗ വിഭാഗത്തിലെ കുട്ടികളുടെ പ്രതിമാസ മെസ് അലവന്‍സ് വർധിപ്പിക്കും. കാന്‍സര്‍ കെയര്‍ സ്യൂട്ട് എന്ന പേരില്‍ കാന്‍സര്‍ രോഗികളുടെയും ബോണ്‍മാരോ ഡോണര്‍മാരുടെയും വിവരങ്ങളും സമഗ്ര കാന്‍സര്‍ നിയന്ത്രണ തന്ത്രങ്ങളും ഉള്‍പ്പെടുത്തിയ സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കും.

‌ആരോഗ്യ സംരക്ഷണം, ജനിതക വൈകല്യങ്ങളുടെ പഠനം, പ്രാഥമിക മേഖലയുടെ ഉൽപാദനക്ഷമത മെച്ചപ്പെടുത്തല്‍, മെഡിക്കല്‍, കാര്‍ഷിക, കന്നുകാലി മേഖലയുമായി ബന്ധപ്പെട്ട് 500 കോടി രൂപ ചെലവില്‍ കേരള ജനോമിക് ഡേറ്റാ സെന്റര്‍ സ്ഥാപിക്കും.

English Summary : Kerala Budget 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com