‘തോട്ട ഭൂമി നിയമം സംബന്ധിച്ച പ്രഖ്യാപനം ഭൂപരിഷ്കരണ നിയമത്തിന് വിരുദ്ധമല്ല’
Mail This Article
×
തിരുവനന്തപുരം∙ കേരള ബജറ്റിലെ തോട്ട ഭൂമി നിയമം സംബന്ധിച്ച പ്രഖ്യാപനം ഭൂപരിഷ്കരണ നിയമത്തിനു വിരുദ്ധമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നിയമത്തിൽ മാറ്റം വരുത്തുന്നില്ല. ഇടവിളകൾ കൃഷി ചെയ്യാമെന്നെയുള്ളൂ. തോട്ടത്തിന്റെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ല. പ്രതിപക്ഷത്തിന് എതിർപ്പുണ്ടെങ്കിൽ നിർദേശങ്ങൾ സമർപ്പിക്കാമെന്നും വിഷയത്തിൽ ആരോഗ്യകരമായ ചർച്ചയുണ്ടാകട്ടെ എന്നും കോടിയേരി പറഞ്ഞു.
English Summary: Kodiyeri Balakrishnan on Kerala Budget
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.