ADVERTISEMENT

തിരുവനന്തപുരം ∙ മരച്ചീനിയില്‍നിന്ന് എഥനോള്‍ ഉല്‍പാദിപ്പിക്കാന്‍ ഗവേഷണത്തിന് 2 കോടി രൂപ ബജറ്റിൽ അനുവദിച്ചു. 10 മിനി ഭക്ഷ്യസംസ്കരണ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ 100 കോടി അനുവദിച്ചു. 175 കോടി ചെലവില്‍ ഏഴ് ജില്ലകളില്‍ അഗ്രിടെക് ഫെസിലിറ്റി സെന്ററുകള്‍ ആരംഭിക്കും. സിയാല്‍ മാതൃകയില്‍ കാര്‍ഷിക മാര്‍ക്കറ്റിങ് കമ്പനി സ്ഥാപിക്കാന്‍ 20 കോടി അനുവദിച്ചു.

2050ല്‍ കേരളത്തിലെ കാര്‍ബണ്‍ ബഹിര്‍ഗമനം ഇല്ലാതാക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ വ്യക്തമാക്കി. വീടുകളില്‍ സോളര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ വായ്പയ്ക്ക് പലിശയിളവിന് 15 കോടി. 50 ശതമാനം ഫെറി ബോട്ടുകള്‍ സോളര്‍ ആക്കും. നദികളും കായലുകളും ശുചീകരിക്കും. ജലാശയങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം നീക്കാന്‍ 10 കോടി അനുവദിച്ചെന്നും മന്ത്രി പറഞ്ഞു.

English Summary: Kerala Government proposal to produce Ethanol from Tapioca- Budget 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com