വൈന്‍ യൂണിറ്റുകള്‍ പ്രോത്സാഹിപ്പിക്കും; വിമുക്തി പദ്ധതിക്ക് 8 കോടി അനുവദിച്ചു
Mail This Article
×
തിരുവനന്തപുരം ∙ സംസ്ഥാനത്ത് വൈന്‍ യൂണിറ്റുകള്‍ പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ലഹരി കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കാന്‍ കൂടുതല്‍ യൂണിറ്റുകള്‍ തുടങ്ങും. മരച്ചീനിയിൽനിന്ന് സ്പിരിറ്റ് ഉണ്ടാക്കുന്നതിനുള്ള ഗവേഷണത്തിന് സംസ്ഥാന ബജറ്റിൽ രണ്ട് കോടി അനുവദിച്ചു.
അതേസമയം, കൂടുതല്‍ ലഹരിമുക്തകേന്ദ്രങ്ങള്‍ തുടങ്ങും. വിമുക്തി പദ്ധതിക്ക് 8 കോടി അനുവദിച്ചെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യമേഖലയുടെ ബജറ്റ് വിഹിതം വന്‍തോതില്‍ വര്‍ധിപ്പിച്ചു. ആരോഗ്യമേഖലയ്ക്ക് 2,629 കോടി രൂപ വകയിരുത്തി. തിരുവനന്തപുരം ആര്‍സിസിയെ സംസ്ഥാന കാന്‍സര്‍ സെന്ററായി ഉയര്‍ത്തും.
English Summary: Kerala Budget 2022- Wine units will be promoted
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.