ഭൂപരിഷ്കരണ നിയമം ഭേദഗതി ചെയ്യില്ല; നിലപാട് വ്യക്തമാക്കി ധനമന്ത്രി
Mail This Article
കൊല്ലം∙ ഭൂപരിഷ്കരണ നിയമം ഭേദഗതി ചെയ്യില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. നിയമത്തിൽ ഭേദഗതി നടത്തുമെന്നല്ല ബജറ്റിൽ പറഞ്ഞത്. എല്ലാവരുമായി ചർച്ച ചെയ്തിട്ടാവും നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കുകയെന്നും മന്ത്രി പറഞ്ഞു.
തോട്ടം വിളകൾക്ക് ഒപ്പം പുതിയ വിളകൾ കൃഷി ചെയ്യുന്നതിനെക്കുറിച്ച് പരിശോധിക്കണം. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അതാണ് പറഞ്ഞത്. വിഷയം സിപിഐയും സിപിഎമ്മും ഉൾപ്പെടെ ചർച്ച ചെയ്തു തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
തോട്ടങ്ങളിൽ പുതിയ വിളകൾ പരീക്ഷിക്കുന്നതിന് തോട്ടം ഭൂമി നിയമം പരിഷ്‌കരിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിനെതിരെ സിപിഐ രംഗത്തെത്തിയിരുന്നു. മുന്നണിയിൽ ആലോചിക്കാതെയാണ് ഇക്കാര്യം ബജറ്റിൽ ഉൾപ്പെടുത്തിയതെന്ന് സിപിഐ നേതൃത്വം ആരോപിച്ചു.
English Summary: Will not amended Land Reforms Act: KN Balagopal