ADVERTISEMENT

കൊച്ചി ∙ പോക്സോ കേസിൽ മൊഴി മാറ്റിപ്പറയാൻ നമ്പർ18 ഹോട്ടൽ ഉടമ റോയ് വയലാറ്റ് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്ന് പരാതിക്കാരി. അഞ്ജലിയെ കുടുക്കിത്തരാമെന്ന ഉറപ്പു നൽകിയെന്നും റോയിയുടെ പ്രതിനിധി എന്നു പറഞ്ഞ് എത്തിയ അഭിഭാഷകൻ പറഞ്ഞതായി ഇവർ പറയുന്നു. കേസിലെ മൂന്നാം പ്രതി കോഴിക്കോട് സ്വദേശിനി അഞ്ജലി റീമദേവ് തനിക്കു നൽകാനുള്ള പണം റോയ് തിരികെ നൽകുമെന്നാണ് അറിയിച്ചത്. ലഭിക്കാനുള്ള 15 ലക്ഷം രൂപ എന്നു പറഞ്ഞത് 50 ലക്ഷം എന്നു കേട്ടപ്പോൾ, ഇത്ര വലിയ തുക റോയ് തരുമെന്ന് അറിയിക്കുകയായിരുന്നത്രെ. 

പരാതി നൽകിയ ശേഷം കോഴിക്കോട് എത്തിയപ്പോഴായിരുന്നു, കോഴിക്കോട് സ്വദേശിയായ ഒരു സാമൂഹിക പ്രവർത്തകനൊപ്പം എത്തി പണം വാഗ്ദാനം ചെയ്തതെന്ന് ഇവർ പറയുന്നു. ‘നിനക്ക് എത്രയാണോ തരാനുള്ളത് അത് തരാൻ റോയ് തയാറാണ്. ഇപ്പോൾ നിനക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല, അറസ്റ്റിലായാൽ ഒരു 35 ദിവസം അകത്തു കിടക്കും. അതു കഴിഞ്ഞു പുറത്തിറങ്ങും. അതു കഴിയുമ്പോൾ വിചാരണ സമയത്ത് നിങ്ങൾക്കു താൽപര്യമില്ലാത്തതു പോലെ ഒന്ന് അയഞ്ഞാൽ മതി. 

കൂറു മാറുക എന്നു പറയുന്ന കുറെ സംഭവങ്ങളുണ്ട്, അതാക്കിയാൽ റോയ് രക്ഷപ്പെടും. അല്ലെങ്കിൽ റോയിക്ക് 20 വർഷം കിട്ടും. അഞ്ജലിയെ വേണമെങ്കിൽ നമുക്കു കുരുക്കാം, അഞ്ജലിക്കെതിരെ കുറെ സംഭവങ്ങൾ എന്റെ കയ്യിലുണ്ട്. അവർക്കെതിരെ സമീപിച്ചവരുടെ ലിസ്റ്റുണ്ട്. അവരെ കുടുക്കിത്തരാം, അഞ്ജലിയല്ലേ നിങ്ങളുടെ ടാർജറ്റ് എന്ന് ചോദിച്ചു. എന്റെ ഓഫിസിലെത്തിയാണ് സംസാരിച്ചത്.

അഞ്ജലി എനിക്കു 15 തരാനുണ്ട് എന്നു പറഞ്ഞത് അവർ കേട്ടത് 50 എന്നാണ് തോന്നിയത്. റോയ് എന്തിനാണ് തരുന്നതെന്ന് അപ്പോൾ‌തന്നെ ചോദിക്കുകയും ചെയ്തു. അവരൊക്കെ ഒറ്റക്കെട്ടാണെന്നായിരുന്നു അയാളുടെ മറുപടി. ഇക്കാര്യം പൊലീസിനോടു പറഞ്ഞിട്ടുണ്ട്’- പരാതിക്കാരി മനോരമ ഓൺലൈനോടു വെളിപ്പെടുത്തി.

English Summary: 'Roy Vayalat offered me 50 lakh to change my court statement', says complainant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com