ADVERTISEMENT

കൊച്ചി∙ യെമൻ പൗരനെ കൊലപ്പെടുത്തിയെന്ന കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു സനയിലെ ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയെ (33) രക്ഷിക്കുന്നതിനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമമെന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ. ഇതിനായി എല്ലാ സഹായങ്ങളും നൽകുന്നതിനു തയാറാണെന്നും മന്ത്രി അറിയിച്ചു. 

നിമിഷപ്രിയയുടെ മോചനത്തിനു കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് സേവ് നിമിഷപ്രിയ ഇന്റർനാഷനൽ ആക്‌ഷൻ കൗൺസിൽ വൈസ് ചെയർപേഴ്സൻ ദീപ ജോസഫ് മന്ത്രിക്കു നിവേദനം നൽകി. പാർലമെന്റ് ഹൗസിലെ ഓഫിസിലെത്തിയാണ് മന്ത്രിയുമായി ആക്‌ഷൻ കൗൺസിൽ ചർച്ച നടത്തിയത്. 

കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് ദയാധനം നൽകുന്നതിനുള്ള ചർച്ചകൾക്ക് ജിബൂട്ടിയിലെ ഇന്ത്യൻ എംബസിയും അംബാസഡറും മുൻകൈ എടുക്കണമെന്നാണ് അഭ്യർഥന. പണം സ്വീകരിക്കാൻ മരിച്ചയാളുടെ കുടുംബം തയാറാവുകയാണങ്കിൽ ശേഖരിക്കുന്ന തുക ഇന്ത്യൻ എംബസി വഴി കുടുംബത്തിനു നൽകണം എന്നും അഭ്യർഥിച്ചു.

English Summary: V Muraleedharan on Nimisha Priya Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com