സംസ്ഥാനത്ത് 1,193 പേർക്കുകൂടി കോവിഡ്; രോഗമുക്തർ 1,034
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 1193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,465 സാംപിളുകളാണു പരിശോധിച്ചത്. കോവിഡ് ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;
എറണാകുളം 187
കോട്ടയം 175
തിരുവനന്തപുരം 145
തൃശൂര്‍ 119
കോഴിക്കോട് 99
കൊല്ലം 90
പത്തനംതിട്ട 76
ഇടുക്കി 73
കണ്ണൂര്‍ 62
ആലപ്പുഴ 53
വയനാട് 41
മലപ്പുറം 32
പാലക്കാട് 29
കാസര്‍കോഡ് 12
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 24,100 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 23,272 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 828 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 124 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരിക്കുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 15 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്കിയ 54 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 66,958 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 5 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1128 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 36 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1034 പേര് രോഗമുക്തി നേടി. രോഗമുക്തരുടെ ജില്ല തിരിച്ചുള്ള കണക്ക്;
തിരുവനന്തപുരം 203
കൊല്ലം 72
പത്തനംതിട്ട 71
ആലപ്പുഴ 39
കോട്ടയം 105
ഇടുക്കി 85
എറണാകുളം 213
തൃശൂര്‍ 79
പാലക്കാട് 34
മലപ്പുറം 35
കോഴിക്കോട് 20
വയനാട് 27
കണ്ണൂര്‍ 37
കാസര്‍കോഡ് 14
ഇതോടെ 8064 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,47,255 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
English Summary: Kerala covid updates March 15