യുക്രെയ്നിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കൽ: കേന്ദ്രത്തെ പ്രശംസിച്ച് കോൺഗ്രസ്
Mail This Article
ന്യൂഡൽഹി∙ യുക്രെയ്‌നിലെ യുദ്ധഭൂമിയില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായുള്ള കേന്ദ്രസർക്കാരിന്റെ രക്ഷാദൗത്യത്തെ പ്രശംസിച്ച് കോൺഗ്രസ്. സർക്കാരിന്റെ ഭാഗത്തുനിന്ന് സത്വര നടപടികളുണ്ടായെന്ന് കോൺഗ്രസ് എംപി ആനന്ദ് ശർമ പറഞ്ഞു.
യുക്രെയ്നിൽ നിന്ന് 22,500 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചെന്ന് വിദേശകാര്യമന്ത്രി അറിയിച്ചു. സൂമിയിലെ രക്ഷാദൗത്യം സങ്കീർണമായിരുന്നുവെന്നും എസ്. ജയശങ്കർ പറഞ്ഞു.
സൂമിയിൽ നിന്നുള്ള ഇന്ത്യക്കാരെ 3 വിമാനങ്ങളിലായാണ് ഇന്ത്യയിലെത്തിച്ചത്. ഇന്ത്യക്കാർക്കൊപ്പം നേപ്പാൾ, ബംഗ്ലദേശ്, പാക്കിസ്ഥാൻ, തുനീസിയ പൗരൻമാരെയും സർക്കാർ പോളണ്ടിലെത്തിച്ചിരുന്നു. ഇതോടെ ഇന്ത്യയുടെ രക്ഷാദൗത്യം ഓപ്പറേഷൻ ഗംഗ പൂർത്തിയായെന്നു സർക്കാർ വൃത്തങ്ങൾ അറിയിക്കുകയായിരുന്നു.
English Summary: Operation Ganga: Anand sharma appreciates central government