ADVERTISEMENT

അമൃത്സർ∙ ഒറ്റവരിയിൽ രാജിക്കത്തെഴുതി പഞ്ചാബ് പിസിസി  അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് നവ്ജ്യോത് സിങ് സിദ്ദു. നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തോൽവി നേരിട്ടതിനു പിന്നാലെ അഞ്ച് സംസ്ഥാനങ്ങളിലെ കോൺഗ്രസ് അധ്യക്ഷൻമാരോട് സോണിയ ഗാന്ധി രാജി ആവശ്യപ്പെട്ടിരുന്നു. ഇതെത്തുടർന്നാണ് സിദ്ദു രാജിക്കത്ത് സമർപ്പിച്ചത്.

പിസിസി സ്ഥാനത്തുനിന്നു രാജി വയ്ക്കുന്നു എന്ന് ഒറ്റവരിയിലാണ് സോണിയ ഗാന്ധിക്ക് കത്തെഴുതിയിരിക്കുന്നത്. ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പുർ എന്നീ സംസ്ഥാനങ്ങളിലെ അധ്യക്ഷൻമാരെയാണ് സോണിയ ഗാന്ധി പുറത്താക്കിയത്.

സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനാവശ്യമായ നടപടികളുടെ ഭാഗമായാണ് പുതിയ നീക്കമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല അറിയിച്ചു. പഞ്ചാബിലെ ജനം മികച്ച തീരുമാനമാണ് എടുത്തതെന്ന് തിരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ സിദ്ദു പ്രതികരിച്ചിരുന്നു. 

English Summary: Navjot Sidhu Quits As Punjab Chief

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com