സിൽവർ ലൈൻ ജനങ്ങളെ കീറിമുറിക്കുന്ന പദ്ധതി: മാർ ജോസഫ് പെരുന്തോട്ടം
Mail This Article
×
കോട്ടയം∙ സിൽവർ ലൈൻ ജനങ്ങളെ കീറിമുറിക്കുന്ന പദ്ധതിയെന്ന് ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. പദ്ധതി ഒരുപാട് ജീവിതങ്ങളെ ബാധിക്കുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് ശാസ്ത്രീയ പഠനം നടത്തണം. ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ചുമതല സർക്കാരിനുണ്ട്.
അധികാരത്തിന്റെ ശക്തിക്കൊണ്ട് പദ്ധതി നടപ്പിലാക്കുന്നത് ജനാധിപത്യ സർക്കാരിന് ചേർന്നതല്ല. ജനകീയ വികാരം മനസിലാക്കണം. ആളുകളെ ബോധ്യപ്പെടുത്താൻ സർക്കാരിനായിട്ടില്ല. സ്ത്രീകളും കുട്ടികളും കൂട്ടമായി പ്രതിഷേധത്തിനിറങ്ങുന്നു. അവർ വലിയ ഭീതിയിലാണ്. സഭയ്ക്ക് രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.
English Summary: Arch Bishop Mar Joseph Perumthottam on Silver Line Project
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.