ADVERTISEMENT

കണ്ണൂർ ∙ കോൺഗ്രസിന്റെ രാജ്യസഭ സ്ഥാനാർഥിയായി ജെബി മേത്തറിന്റെ പേര് അപ്രതീക്ഷിതമായി വന്നതല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. താൻ ഒപ്പിട്ട് കൊടുത്ത നാല് പേരുടെ ലിസ്റ്റിൽ ജെബിയുടെ പേരുണ്ടായിരുന്നു. അതിൽ ഒരാളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഹൈക്കമാൻഡിനുണ്ട്. ഒരാളെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാൻഡിന് കത്ത് എഴുതാൻ താൻ മണ്ടനല്ലെന്നും സുധാകരൻ പറഞ്ഞു. സിപിഎം പാർട്ടി കോൺഗ്രസിന്റെ അനുബന്ധ സെമിനാറുകളിൽ പങ്കെടുക്കരുതെന്ന് എംപിമാരുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയും ആലുവ മുനിസിപ്പാലിറ്റി വൈസ് ചെയർപഴ്സണുമാണ് ജെബി. വനിതാ യുവ ന്യൂനപക്ഷ മുഖം, യൂത്ത് കോൺഗ്രസ് ദേശീയ ഭാരവാഹിയായി ഡൽഹിയിലെ പ്രവർത്തന പരിചയം, തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല തുടങ്ങിയ ഘടകങ്ങളും കെ.സി.വേണുഗോപാൽ - വി.ഡി.സതീശൻ അച്ചുതണ്ടിന്റെ പിന്തുണയുമാണ് ജെബി മേത്തറിന് രാജ്യസഭയിലേക്കുള്ള വാതിൽ തുറന്നത്. മാനദണ്ഡങ്ങൾ ഉണ്ടായിരുന്നില്ലെങ്കിലും നിയമസഭയിലേക്ക് മൂന്നുതവണ പരാജയപ്പെട്ടത് ലിജുവിനും 2011ലെ തോൽവി ജെയ്സണും തിരിച്ചടിയായി.

English Summary: K sudhakaran on Rajyasabha candidate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com