നമ്പർ 18 പോക്സോ കേസ്: റോയ് വയലാറ്റിനും സൈജു തങ്കച്ചനും ജാമ്യം
Mail This Article
കൊച്ചി∙ പോക്സോ കേസിൽ അറസ്റ്റിലായ നമ്പർ18 ഹോട്ടൽ ഉടമ റോയ് വയലാറ്റിനും കൂട്ടുപ്രതി സൈജു തങ്കച്ചനും ജാമ്യം. കേസിലെ മൂന്നാം പ്രതിയായ അഞ്ജലി റിമാ ദേവിന് ഹൈക്കോടതി നേരത്തെ കോടതി മുന്‍കൂർ ജാമ്യം നൽകിയിരുന്നു.
കോഴിക്കോട് സ്വദേശിയായ അമ്മയും മകളും നൽകിയ പരാതിയിലാണ് റോയ് വയലാറ്റിനെതിരെ ഫോർട്ട് കൊച്ചി പൊലീസ് പോക്സോ കേസ് ചുമത്തിയത്. വൈറ്റിലയ്ക്ക് അടുത്ത് മോഡലുകൾ അപകടത്തിൽ മരിച്ച സംഭവത്തിന് ഒരാഴ്ച മുമ്പ് സമാന രീതിയിൽ തന്നെയും മകളെയും ഉൾപ്പടെ ഏഴു പെൺകുട്ടികളെ കൊച്ചിയിൽ ബിസിനസ് മീറ്റിന് എന്ന പേരിൽ വിളിച്ചു വരുത്തി മദ്യം നൽകുകയും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നമാണ് യുവതിയുടെ പരാതി.
പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി ദുരുപയോഗം ചെയ്യാനുള്ള ശ്രമമുണ്ടായപ്പോൾ സ്ഥലത്തു നിന്ന് ഓടി രക്ഷപെടുകയായിരുന്നു എന്നും ഇവർ മൊഴി നൽകിയിരുന്നു.
English Summary: Number 18 pocso case updates