അഖിലേഷ് യാദവ് എംപി സ്ഥാനം രാജിവച്ചു; യുപിയിൽ പ്രതിപക്ഷ നേതാവായേക്കും
Mail This Article
×
ന്യൂഡൽഹി∙ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എംപി സ്ഥാനം രാജിവച്ചു. ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്ക് രാജിക്കത്ത് നൽകി. മറ്റൊരു സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാനും എംപി സ്ഥാനം രാജിവച്ചു.
കിഴക്കൻ യുപിയിലെ അസംഗഢിൽ നിന്നുള്ള എംപിയായിരുന്നു അഖിലേഷ് യാദവ്. മെയിൻപുരി ജില്ലയിലെ കുടുംബ കോട്ടയായ കർഹേലിൽ നിന്നാണ് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടത്. 2027ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ മുൻനിർത്തി പ്രതിപക്ഷ നേതാവായി ബിജെപിയെ നേരിടാനാണ് അഖിലേഷ് യാദവ് ഉദ്ദേശിക്കുന്നതെന്നാണ് വിവരം. 403 അംഗ നിയമസഭയിൽ 111 സീറ്റുകൾ നേടിയ സമാജ്‌വാദി പാർട്ടി രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
English Summary: Akhilesh Yadav Quits As MP, He Was Elected Uttar Pradesh MLA
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.