ADVERTISEMENT


ന്യൂഡൽഹി∙ അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ പൂര്‍ണമായ സൈനിക പിന്‍മാറ്റം വേണമെന്ന് ഇന്ത്യ. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ്​യിയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഇന്ത്യ ആവശ്യം ഉന്നയിച്ചത്. സൈനിക പിന്മാറ്റം വേഗത്തിലാക്കണം. ഉഭയകക്ഷി ബന്ധത്തില്‍ സ്ഥിരതയും വ്യക്തതയും വേണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താൻ ചൈന നടത്തുന്ന നീക്കത്തിന്റെ ഭാഗമായാണ് വിദേശകാര്യമന്ത്രിയുടെ സന്ദർശനം. വാങ് യിയുടെ സന്ദർശനത്തെക്കുറിച്ച് ഇന്ത്യയുടെ ഭാഗത്തു നിന്നും ഔദ്യോഗിക പ്രഖ്യാപനമുണ്ടായിരുന്നില്ല. അതിർത്തി സംഘർഷവും യുക്രെയ്ൻ യുദ്ധവും ചർച്ചയായതായാണു സൂചന.

ഇന്ത്യ–ചൈന അതിർത്തി പ്രശ്നം ആരംഭിച്ചതിനുശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളുടേയും വിദേശകാര്യ മന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. രണ്ടുവർഷത്തിനിടെ ആദ്യമായാണ് ഉന്നതതല കൂടിക്കാഴ്ച നടക്കുന്നത്. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷമാണ് വാങ് യി ഇന്ത്യയിലെത്തിയത്.

അഫ്ഗാനിസ്ഥാനിൽ നിന്നും വ്യാഴാഴ്ച യാത്ര തിരിച്ചശേഷം മാത്രമാണ് ഇന്ത്യ സന്ദർശിക്കുന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടായത്. ഈ വർഷം അവസാനം ബെയ്ജിങ്ങിൽ നടക്കുന്ന ബ്രിക്സ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുന്നതിനുകൂടിയാണ് വാങ് യി എത്തിയത്.

പാക്കിസ്ഥാൻ സന്ദർശനത്തിനിടെ വാങ് യി, കശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ അനുകൂല പരാമർശം നടത്തിയതിനെ ഇന്ത്യ രൂക്ഷമായി വിമർശിച്ചു. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും അതിൽ ചൈന ഇടപെടേണ്ടതില്ലെന്നും ഇന്ത്യ അറിയിച്ചു.

English Summary: China Foreign Ministers India visit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com