'നേരിട്ടുള്ള പ്രഹരത്തിൽ ലക്ഷ്യം തകർത്തു'; ഇന്ത്യയുടെ മിസൈൽ പരീക്ഷണം വിജയം
Mail This Article
×
ന്യൂഡൽഹി ∙ മീഡിയം റേഞ്ച് സർഫേസ് ടു എയർ മിസൈൽ (എംആർഎസ്എഎം) വിജയകരമായി പരീക്ഷിച്ച് ഇന്ത്യൻ സേന. ഇന്ത്യൻ സമയം രാവിലെ 10.30നാണു പരീക്ഷണം നടന്നത്. ഒഡിഷയിലെ ബാലാസോർ തീരത്തു വച്ചായിരുന്നു പരീക്ഷണം.
മിസൈലിന്റെ ലക്ഷ്യം കൃത്യമായി ഭേദിച്ചതായി ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ വ്യക്തമാക്കി. വേഗതയും കൃത്യതയും ഉറപ്പാക്കുന്ന മിസൈലാണ് വിജയകരമായി പരീക്ഷിച്ചത് എന്നും അവർ കൂട്ടിച്ചേർത്തു.
English Summary: "Target Destroyed, Direct Hit": India Test-Fires Surface-To-Air Missile
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.