സഭയില്‍ ചിരിച്ച്, കൈകൊടുത്ത്, തോളില്‍തട്ടി യോഗിയും അഖിലേഷും - വിഡിയോ
Mail This Article
ലക്‌നൗ∙ ഉത്തര്‍പ്രദേശ് നിയമസഭയില്‍ പരസ്പരം ചിരിച്ച്, കൈകൊടുത്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും. നിയമസഭാ തിരഞ്ഞെടുപ്പിനിടെ അതിശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് ഏറ്റുമുട്ടിയതിനു പിന്നാലെയാണ് സഭയില്‍ ഇരുനേതാക്കളുടെയും സൗഹാര്‍ദപരമായ കൂടിക്കാഴ്ച. ഇതിന്റെ വിഡിയോ വൈറലായി. കൈകൊടുത്ത് നടന്നുപോകുന്നതിനൊപ്പം യോഗി അഖിലേഷിന്റെ തോളില്‍ തട്ടുന്നതും ദൃശ്യങ്ങളിലുണ്ട്.
ഇരുനേതാക്കളും ആദ്യമായാണ് നിയമസഭാ തിരഞ്ഞെടുപ്പ് വിജയിച്ച് സഭയിലെത്തുന്നത്. അഖിലേഷായിരിക്കും പ്രതിപക്ഷ നേതാവ്. പ്രചാരണങ്ങള്‍ക്കിടെ ബാബാ ബുള്‍ഡോസര്‍ എന്നാണ് അഖിലേഷ് യോഗിയെ വിശേഷിപ്പിച്ചത്. അഖിലേഷ് 'ബബുവ (കുട്ടി)' ആയിത്തന്നെ തുടരുമെന്നായിരുന്നു യോഗിയുടെ മറുപടി. സഖ്യകക്ഷികള്‍ക്കൊപ്പം 273 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരത്തിലെത്തിയിരിക്കുന്നത്. സമാജ്‌വാദി പാര്‍ട്ടിക്ക് 11 സീറ്റുകള്‍ ലഭിച്ചു.
English Summary: For Yogi Adityanath, Akhilesh Yadav, Smiles, Handshake In Assembly