പണിമുടക്ക് ദിവസം ആശുപത്രിയിലേക്കു പോയ ഓട്ടോ ഡ്രൈവർക്കു മർദനം; 5 പേര്‍ പിടിയിൽ
Mail This Article
×
തിരൂർ∙ പണിമുടക്ക് ദിവസം ഒാട്ടോ ഡ്രൈവറെ ആക്രമിച്ച കേസില്‍ അഞ്ചു പേര്‍ പിടിയില്‍. സിഐടിയു, എസ്ടിയു, എഐടിയുസി പ്രവര്‍ത്തകരാണ് പിടിയിലായത്. തിരൂർ ജില്ലാ ആശുപത്രിയിലേക്ക് രോഗിയുമായി പോകുമ്പോഴാണ് ഡ്രൈവര്‍ യാസർ അറാഫത്തിന് മര്‍ദനമേറ്റത്. യാസറിന്റെ പരാതിയിലാണ് പൊലീസ് നടപടി.
രോഗിയുമായി പോകുമ്പോൾ തന്നെ മർദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തെന്നാണ് പരാതി നൽകിയത്. യാസറിനെ പരുക്കുകളോടെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
English Summary : Attack against auto drive on strike day : 5 persons caught
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.