ADVERTISEMENT

മൂവാറ്റുപുഴ∙ പേഴയ്ക്കാപ്പിള്ളിയിൽ കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്തതില്‍ സിഐടിയു ഇടപെടല്‍. കോഓപ്പറേറ്റിവ് എംപ്ലോയീസ് യൂണിയന്‍ കുടിശിക അടച്ചെന്ന് ബാങ്ക് മേധാവി ഗോപി കോട്ടമുറിക്കല്‍ അറിയിച്ചു. മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്ക് അധികൃതർ ജപ്തി നടപ്പാക്കിയത്.

സംഭവം വിവാദമായതിനെത്തുടർന്ന് മാത്യു കുഴൽനാടൻ എംഎൽഎ സ്ഥലത്തെത്തി ബാങ്ക് അധികൃതരോട് സംസാരിച്ചെങ്കിലും വീട് തുറന്നുകൊടുക്കാൻ അവർ തയാറായില്ല. തുടർന്ന് വാതിൽ തകർത്ത് കുട്ടികളെ അകത്തു പ്രവേശിപ്പിച്ചത് എംഎൽഎയാണ്. ഹൃദ്രോഗിയായ അജീഷിന്റെ വായ്പ ഏറ്റെടുക്കാമെന്ന് മാത്യു കുഴല്‍നാടന്‍ എംഎൽഎ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിഐടിയു വായ്പ അടച്ചത്.

പേഴയ്ക്കാപ്പിള്ളി വലിയപറമ്പിൽ അജേഷിന്റെയും മഞ്ജുവിന്റെയും 10, 7, 5 ക്ലാസുകളിൽ പഠിക്കുന്ന നാലു കുട്ടികളെയാണ് വീട്ടിൽനിന്ന് ഇറക്കിവിട്ടത്. രണ്ടുപേർ ഇരട്ടപ്പെൺകുട്ടികളാണ്. ഒന്നര ലക്ഷം രൂപയോളം ബാങ്കിൽ വായ്പ കുടിശിക ഉണ്ടായിരുന്നു.

English Summary: CITU repays bank loan in Muvattupuzha Urban Cooperative Bank recovery issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com