ADVERTISEMENT

കൊച്ചി∙ ചെന്നൈയിലെ യുഎസ് കോൺസുൽ ജനറൽ ജൂഢിത്ത് റേവിൻ തിങ്കളാഴ്ച സെന്റർ ഫോർ പബ്ലിക് പോളിസി റിസർച് (സിപിപിആർ) സന്ദർശിച്ചു. യുഎസ്–ഇന്ത്യ ബന്ധത്തിൽ കഴിഞ്ഞ നാളുകളിൽ ഉണ്ടായ മാറ്റങ്ങളെ കുറിച്ചും പരസ്പരമുള്ള ജനാധിപത്യപരമായ താൽപര്യങ്ങളുടെ ഒത്തുചേരലിനെ കുറിച്ചും സിപിപിആർ വിദഗ്ധരുമായി ചർച്ച നടത്തി.

judith-ravin-4
ചെന്നൈയിലെ യുഎസ് കോൺസുൽ ജനറൽ ജൂഢിത്ത് റേവിൻ സെന്റർ ഫോർ പബ്ലിക് പോളിസി റിസർച് സന്ദർശിച്ചപ്പോൾ.

യുഎസ്–ഇന്ത്യ ബന്ധങ്ങൾ സുദൃഢമാക്കാൻ സിപിപിആർ കുറച്ചു വർഷങ്ങളായി ചെന്നൈയിലെ യുഎസ് കോൺസുലേറ്റ് ജനറലുമായി ചേർന്ന് പല പ്രവർത്തനങ്ങളിലും ഭാഗമാകുന്നുണ്ട്. സിപിപിആർ ചെയർമാൻ ഡോ. ഡി.ധനുരാജ്, സിപിപിആർ അഡ്വൈസർസായ പി.കെ.ഹോർമിസ് തരകൻ, അംബാസഡർ വേണു രാജമണി, സിപിപിആർ ഫെലോസായ റിട്ട. അഡ്മിറൽ എം.പി.മുരളീധരൻ, കെ.വി.തോമസ്, മുരളീധരൻ നായർ, ഷെല്ലി ജോണി, ട്രസ്റ്റീയായ ആന്റണി ഡോസൺ എന്നിവരും പങ്കെടുത്തു.

judith-ravin-2
ചെന്നൈയിലെ യുഎസ് കോൺസുൽ ജനറൽ ജൂഢിത്ത് റേവിൻ സെന്റർ ഫോർ പബ്ലിക് പോളിസി റിസർച് സന്ദർശിച്ചപ്പോൾ.

ഏപ്രിൽ 19, 20 തീയതികളിൽ ‘യുഎസ്–ഇന്ത്യ പാർട്നർസ് ഫോർ ചേഞ്ച്‌’ എന്ന പ്രൊജക്ടിൽ, ‘യുഎസ്–ഇന്ത്യ റിലേഷൻസ്: ചേഞ്ച്‌, കന്റീനറ്റി ആൻഡ് ട്രാൻസ്‌ഫോർമേഷൻ’ എന്ന വിഷയത്തിൽ രാജ്യാന്തര സമ്മേളനം നടത്തുന്നുണ്ട്. ഈ സമ്മേളനത്തിൽ ഇന്ത്യയെയും യുഎസിനെയും പ്രതിനിധികരിച്ചു വിദഗ്‌ധർ പങ്കെടുക്കും. യുഎസ് കോൺസുൽ ജനറലിനൊപ്പം കൾച്ചറൽ അഫയേഴ്സ് ഓഫിസറായ സ്കോട്ട് ഹാർട്ട്‌മനും ചർച്ചയിൽ പങ്കെടുക്കും.

judith-ravin-1
ചെന്നൈയിലെ യുഎസ് കോൺസുൽ ജനറൽ ജൂഢിത്ത് റേവിൻ സെന്റർ ഫോർ പബ്ലിക് പോളിസി റിസർച് സന്ദർശിച്ചപ്പോൾ.

English Summary: US Consul General Chennai Judith Ravin and team visit Centre for Public Policy Research Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com