18 തികഞ്ഞ എല്ലാവർക്കും കരുതൽ വാക്സീൻ ഞായറാഴ്ച മുതൽ; സൗജന്യമല്ല
Mail This Article
×
ന്യൂഡൽഹി∙ പ്രായപൂർത്തിയായ എല്ലാവർക്കും ഞായറാഴ്ച മുതൽ കോവിഡ് വാക്സീൻ കരുതൽ ഡോസ് ലഭിക്കും. സ്വകാര്യ വാക്സിനേഷൻ സെന്ററുകൾ വഴിയാകും കരുതൽ ഡോസ് ലഭിക്കുകയെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
ആരോഗ്യ പ്രവർത്തകർ, മുൻനിര ജീവനക്കാർ, 60 വയസ്സിന് മുകളിലുള്ളവർ എന്നിവർക്ക് കരുതൽ ഡോസ് നിലവില്‍ സൗജന്യമായാണു നല്‍കുന്നത്. എന്നാല്‍ മറ്റുള്ളവര്‍ക്ക് പണം നല്‍കി കരുതല്‍ ഡോസ് എടുക്കേണ്ടിവരും.
രാജ്യത്തെ 15 വയസിന് മുകളിലുള്ള 96 ശതമാനം പേരും ഒരു ഡോസ് കോവിഡ് വാക്സീൻ സ്വീകരിച്ചവരാണെന്നും 83 ശതമാനം പേർക്ക് രണ്ട് ഡോസുകളും ലഭിച്ചിട്ടുണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
English Summary: Paid Booster Shots For All Adults From Sunday.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.