ADVERTISEMENT

കോഴിക്കോട് ∙ കെ.വി.തോമസിനെതിരെ നടപടി വേണമെന്ന കെപിസിസി ശുപാര്‍ശ അച്ചടക്കസമിതിക്ക് വിട്ടെന്ന് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാല്‍. അച്ചടക്കസമിതി നാളെ ചേരും. അച്ചടക്ക സമിതിയുടെ പരിശോധനയ്ക്കുശേഷം കോണ്‍ഗ്രസ് അധ്യക്ഷ തീരുമാനമെടുക്കുമെന്നും വേണുഗോപാൽ വ്യക്തമാക്കി. 

സിപിഎം കേന്ദ്രനേതൃത്വം കേരള ഘടകത്തിന്റെ അജന്‍ഡയ്ക്ക് കീഴടങ്ങി. കോണ്‍ഗ്രസിനെ നശിപ്പിക്കുക എന്നതാണ് സിപിഎമ്മിന്റെ കേരള അജന്‍ഡ. 75 വയസ്സു കഴിഞ്ഞവര്‍ പറ്റില്ലെന്ന് പറയുന്ന പാര്‍ട്ടിയാണ് കെ.വി.തോമസിനെ അടര്‍ത്താന്‍ നോക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

‘മറ്റ് പാർട്ടികളുടെ പരിപാടികളിൽ പങ്കെടുക്കുന്നതിന് കോൺഗ്രസ് എതിരല്ല. ജനാധിപത്യ പാർട്ടിയായതിൽ പാർട്ടി തീരുമാനം അനുസരിച്ച് സെമിനാറുകളിലോ സംവാദങ്ങളിലോ പങ്കെടുക്കാാം. എന്നാൽ ഇപ്പോഴത്തെ സാഹചര്യം സമാനരീതിയിലാണോ എന്നത് അച്ചടക്കസമിതി പരിശോധിക്കും.’– വേണുഗോപാൽ പറഞ്ഞു.

English Summary: Congress slams CPM party congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com