ആർജെഡി ബിഹാർ സംസ്ഥാന അധ്യക്ഷന്റെ മകൻ ജനതാദളിൽ ചേർന്നു
Mail This Article
×
പട്ന∙ ആർജെഡി ബിഹാർ സംസ്ഥാന അധ്യക്ഷൻ ജഗദാനന്ദ് സിങ്ങിന്റെ മകൻ അജിത് സിങ് ജനതാദളിൽ (യു) ചേർന്നു. ജെഡിയു ദേശീയ അധ്യക്ഷൻ ലലൻ സിങ് പാർട്ടി അംഗത്വം നൽകി. ആർജെഡി രാഷ്ട്രീയത്തിനെതിരെ രൂക്ഷ വിമർശനവുമായാണു അജിത് സിങ് എതിർപക്ഷത്തേക്കു മാറിയത്. പണച്ചാക്കുകളുമായി വരുന്നവരെയാണ് ആർജെഡി എംഎൽഎയും എംഎൽസിയും എംപിയുമൊക്കെ ആക്കുന്നതെന്ന് അജിത് സിങ് ആരോപിച്ചു. സംസ്ഥാന അധ്യക്ഷനായ തന്റെ പിതാവിനെയും ആർജെഡിക്കുള്ളിൽ നിന്ദിക്കുന്നതായി അദ്ദേഹം തുറന്നടിച്ചു.
ജെഡിയു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ ഭരണപാടവത്തെയും അജിത് സിങ് പ്രകീർത്തിച്ചു. ബിഹാറിന്റെ കീർത്തി നിതീഷ് വീണ്ടെടുത്തതായും അതു തുടരാനായി പ്രയത്നിക്കുന്നതായും അദ്ദേഹം പറഞ്ഞു.
English Summary: Bihar: RJD President Jagadanand Singh's son joins JD-U
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.