ADVERTISEMENT

ന്യൂഡൽഹി∙ രാജ്യത്തെ മറ്റേതൊരു സര്‍വകലാശാലയെയും പോലെ ജെഎന്‍യുവും ദേശസ്നേഹികളാണെന്നു വൈസ് ചാൻസലർ ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റ്. രാമനവമി ആഘോഷങ്ങള്‍ക്കിടെ സർവകലാശാലയിൽ ഇരു വിഭാഗങ്ങൾ ഏറ്റുമുട്ടിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു വിസി. അടുത്തിടെയുണ്ടായ സംഭവങ്ങൾ ദൗർഭാഗ്യകരമാണെന്നും വികാരങ്ങൾ യുക്തിവാദത്തിനു മേൽ  ആധിപത്യം സ്ഥാപിച്ചതായും വിസി ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

‘ഇരു വിഭാഗം വിദ്യാർഥികളുമായും ഞാൻ ചർച്ച നടത്തി. അക്രമത്തോടു യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നു പറഞ്ഞു. വിദ്യാർഥികൾ എല്ലാ ചടങ്ങുകളുടെയും ഭാഗമാകണം, കാരണം ഞാന്‍ നാനാത്വത്തിലാണു വിശ്വസിക്കുന്നത്. അതു സ്വീകരിക്കപ്പെടണം, ആഘോഷിക്കപ്പെടണം– ജെഎന്‍യു വിസി പറഞ്ഞു. ഇവിടെ പല ആഖ്യാനങ്ങളുമുണ്ടാകണമെന്ന് ഞാന്‍ വിശ്വസിക്കുന്നു, അല്ലാതെ ഇടത് ആധിപത്യം മാത്രമല്ല വേണ്ടത്. ഇന്ത്യയിൽ കാര്യങ്ങൾ മാറുകയാണെന്ന് ഇടതുപക്ഷവും മനസ്സിലാക്കുന്നുണ്ട്.

എന്നോട് അഭിപ്രായ വ്യത്യാസമുള്ള ചിലരുണ്ട്. പക്ഷേ ഇടതുപക്ഷത്തിനു മാത്രമല്ല, മറ്റെല്ലാവർക്കും അവിടെ ഇടമുണ്ടെന്ന് എനിക്ക് ഉറപ്പു നല്‍കാനാകും. ആധുനിക ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നാണ് ജെഎൻയു. മാറ്റത്തിനനുസരിച്ചു മുന്നോട്ടു പോകേണ്ടതു ഞങ്ങളുടെ ആവശ്യമാണ്. ജെഎന്‍യു ആശയങ്ങളുടെ പോരാട്ട ഭൂമിയാണ്’ – വിസി വ്യക്തമാക്കി.

English Summary: 'We are Nationalists First,' Says JNU VC, Backs 'Multiple Narratives' Beyond 'Left-hegemonic' Ones

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com