നിർമാതാവ് ജോസഫ് ഏബ്രഹാം അന്തരിച്ചു
Mail This Article
×
കോട്ടയം∙ പ്രശസ്ത സിനിമാ നിര്‍മാതാവ് ജോസഫ് ഏബ്രഹാം (74) അന്തരിച്ചു. മൂലവട്ടം ഗസ്റ്റ് ഹൗസിനു സമീപമുള്ള പ്രക്കാട്ട് വസതിയിലായിരുന്നു താമസം. ഓളങ്ങള്‍, യാത്ര, ഊമക്കുയില്‍, കൂടണയും കാറ്റ് എന്നീ സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. ഏറെക്കാലമായി ചികിത്സയിലായിരുന്നു.
മമ്മൂട്ടി, ശോഭന എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രമാണ് 1985ല്‍ പുറത്തിറങ്ങിയ യാത്ര. അടിയന്തരാവസ്ഥക്കാലത്ത് പൊലീസും ജയില്‍ അധികൃതരും നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തിലുള്ള കഥയാണു യാത്രയുടെ പ്രമേയം. എറിക് സൈഗളിന്റെ കഥയില്‍ ബാലു മഹേന്ദ്ര സംവിധാനം ചെയ്ത് 1982ല്‍ പുറത്തിറങ്ങിയ മലയാള ചിത്രമാണ് ഓളങ്ങള്‍.
English Summary: Film producer Joseph Abraham passes away
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.