ടി.എൻ.സീമയ്ക്ക് പ്രിൻസിപ്പൽ സെക്രട്ടറി പദവി; ഡ്രൈവറെയും അറ്റന്‍ഡറെയും നിയമിക്കാം
Mail This Article
×
തിരുവനന്തപുരം∙ നവകേരളം കർമ്മപദ്ധതിയുടെ സംസ്ഥാന കോ ഓർഡിനേറ്ററും സിപിഎം സംസ്ഥാന സമിതി അംഗവുമായ ടി.എൻ.സീമയ്ക്ക് പ്രിൻസിപ്പൽ സെക്രട്ടറി പദവി നൽകി സർക്കാർ ഉത്തരവിറങ്ങി. ഔദ്യോഗിക വാഹനം ഓടിക്കുന്നതിന് ഡ്രൈവറെയും ഓഫിസ് പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിന് ഓഫിസ് അറ്റൻഡറെയും കരാർ വ്യവസ്ഥയിൽ നിയമിക്കാം.
നിലവിലുള്ള നാല് മിഷനുകളായ ലൈഫ്, ആർദ്രം, ഹരിത കേരള മിഷൻ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, കേരള പുനർനിർമാണ പദ്ധതി എന്നിവയെ ഏകോപിപ്പിക്കുന്നതിനാണ് നവകേരളം കര്‍മ്മ പദ്ധതി രണ്ട് എന്ന പേരിൽ ഏകീകൃത മിഷൻ രൂപീകരിച്ചത്.
English Summary: Kerala Government decides Navakeralam Co-ordinator equivalent as Principal Secretary post, TN Seema
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.