ബിഎംസിയിലെ 25 വർഷത്തെ അഴിമതി; ശിവസേനയ്ക്കെതിരെ പ്രചാരണവുമായി ബിജെപി
Mail This Article
×
മുംബൈ∙ ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനിലേക്കുള്ള (ബിഎംസി) തിരഞ്ഞെടുപ്പിനു മുന്നോടിയായി അഴിമതിക്കെതിരെ പ്രചാരണവുമായി ബിജെപി. ‘പോൾ ഖോൽ’ എന്ന് പേരിട്ടാണ് ശിവസേന ഭരിക്കുന്ന ബിഎംസിയിലെ അഴിമതിക്കെതിരെ പാർട്ടി പ്രചാരണം നടത്തുന്നത്. ഞായറാഴ്ച ഗോറെഗാവ് വെസ്റ്റിലെ സിദ്ധാർഥ് നഗറിലായിരുന്നു പോൾ ഖോലിന്റെ ആദ്യ പൊതുജനറാലി.
ബിഎംസിയിൽ ശിവസേനയുടെ അഞ്ചുവർഷ ഭരണ കാലാവധി മാർച്ച് ഏഴിന് അവസാനിച്ചെങ്കിലും ഒബിസി സംവരണത്തിന്റെ പേരിൽ പ്രശ്നങ്ങളുള്ളതിനാൽ തിരഞ്ഞെടുപ്പ് നീണ്ടുപോകുകയായിരുന്നു. കഴിഞ്ഞ 25 വർഷമായി ബിഎംസിയിൽ നടക്കുന്ന അഴിമതികളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ പൊതുയോഗങ്ങൾ വിളിച്ചുകൂട്ടുമെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു.
English Summary: BJP launches ‘pol khol’ campaign ahead of BMC polls
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.