സംസ്ഥാന കമ്മിറ്റിയിലില്ല; ജി.സുധാകരൻ ഇനി ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസ് ബ്രാഞ്ചിൽ
Mail This Article
×
തിരുവനന്തപുരം∙ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് ജി.സുധാകരൻ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസ് ബ്രാഞ്ചിൽ പ്രവർത്തിക്കും. ജി.സുധാകരന്റെ ആവശ്യപ്രകാരമാണ് സംസ്ഥാന സെക്രട്ടേറിയറ്റ് ഘടകം നിശ്ചയിച്ചത്. സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരൻ കത്തു നൽകിയതിനെ തുടർന്ന് അദ്ദേഹത്തെ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയിരുന്നു. പകരം പ്രവർത്തിക്കേണ്ട ഘടകം നിശ്ചയിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഘടകം നിശ്ചയിച്ചത്.
Content Highlights: G Sudhakaran, CPM Alappuzha District Committee Office
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.