ലഖിംപുര്‍ കര്‍ഷക കൂട്ടക്കൊല: കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ് മിശ്ര കീഴടങ്ങി
Mail This Article
×
ലക്‌നൗ ∙ ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര കീഴടങ്ങി. ആശിഷ് മിശ്രയുടെ ജാമ്യം കഴിഞ്ഞയാഴ്ച സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ആശിഷ് മിശ്രയെ ലഖിംപുര്‍ ജില്ലാ ജയിലിലേക്ക് മാറ്റി.
ഫെബ്രുവരി 10ന് അലഹബാദ് ഹൈക്കോടതി മിശ്രയ്ക്ക് നൽകിയ ജാമ്യമാണ് സുപ്രീം കോടതി റദ്ദാക്കിയത്. കേസിൽ ഇരകളുടെ വാദം ഹൈക്കോടതി കേട്ടില്ലെന്ന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ആശിഷിന് ജാമ്യം നിഷേധിച്ചത്. അറസ്റ്റിലായ സാഹചര്യത്തിൽ മിശ്രയുടെ ജാമ്യ ഹർജി ഇനി അലഹബാദ് ഹൈക്കോടതി ആദ്യം മുതൽ കേൾക്കും.
English Summary: Lakhimpur Kheri: Union Minister Ajay Mishra's son Ashish Mishra surrenders
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.