കെ.ശങ്കരനാരായണന്റെ സംസ്കാരം ഇന്ന്; രണ്ടു മണി വരെ പൊതുദർശനം
Mail This Article
പാലക്കാട്∙ ഇന്നലെ രാത്രി അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഗവര്‍ണറും മന്ത്രിയുമായിരുന്ന കെ.ശങ്കരനാരായണന്റെ സംസ്കാരച്ചടങ്ങുകള്‍ ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ട് മണിവരെ മൃതദേഹം പാലക്കാട് ശേഖരീപുരത്തെ വസതിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. രണ്ടരയോടെ ഡിസിസി ഓഫിസിലെത്തിച്ച് ഒരു മണിക്കൂര്‍ നേരം പൊതുദര്‍ശനം ഉണ്ടാകും. തുടര്‍ന്ന് മൃതദേഹം അഞ്ചരയോടെ അദ്ദേഹത്തിന്റെ ചെറുതുരുത്തി പൈങ്കുളത്തെ കുടുംബ വീട്ടിലെത്തിച്ച് സംസ്കരിക്കും.
ജനപ്രതിനിധികളും കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പ്രധാന നേതാക്കളും അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്പ്പിക്കാനായെത്തുന്നുണ്ട്. വിയോഗ വാര്‍ത്ത അറിഞ്ഞതിന് പിന്നാലെ രാത്രി വൈകിയും കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ നിരവധിപേരാണ് ശങ്കരനാരായണന്റെ വസതിയിലെത്തിയത്.
Content Highlights: K Sankaranarayanan, Funeral, Congress Leader