ADVERTISEMENT

കണ്ണൂര്‍∙ കണ്ണൂർ സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ പി.ജെ.വിന്‍സന്‍റ് രാജിവയ്ക്കും. പരീക്ഷ നടത്തിപ്പിലെ ഗുരുതര പിഴവിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. പഴയ ചോദ്യപ്പേപ്പര്‍ ഉപയോഗിച്ചു പരീക്ഷ നടത്തിയത് വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് മൂന്നു പരീക്ഷകള്‍ റദ്ദാക്കി. രാജിക്കത്ത് ഇന്ന് വൈസ് ചാൻസലർക്ക് കൈമാറും.

സർവകലാശാല ഉത്തരവാദിത്തം ഏറ്റെടുത്തേ മതിയാകൂ എന്ന് ഗവർണർ നിലപാട് കടുപ്പിച്ചതോടെയായിരുന്നു രാജി. സൈക്കോളജി ബിരുദ പരീക്ഷയുടെ മൂന്നു പേപ്പർ, ബോട്ടണി കോംപ്ലിമെന്ററി പേപ്പർ, മലയാളം ബിരുദ പരീക്ഷയിലെ കോർ പേപ്പർ എന്നിവയിൽ പഴയ ചോദ്യങ്ങളുടെ ആവർത്തനവും അപാകതകളുമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ചോദ്യം തയാറാക്കിയ അധ്യാപകർ പഴയ ചോദ്യപ്പേപ്പർ അതേപടി തയാറാക്കി നൽകുകയായിരുന്നുവെന്ന് കഴിഞ്ഞദിവസം വിൻസന്റ് വിശദീകരിച്ചിരുന്നു.

അതേസമയം, ചോദ്യപ്പേപ്പർ വിവാദം അന്വേഷിക്കാൻ രണ്ടംഗ സമിതിയെ നിയോഗിച്ചു. സർവകലാശാല ഫിനാൻസ് ഓഫിസർ പി. ശിവപ്പു, സിൻഡിക്കേറ്റ് അംഗം ഡോ. പി. മഹേഷ് കുമാർ എന്നിവരെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. 26നകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.

English Summary: Question paper repetition: Kannur University exam controller PJ Vincent submits resignation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com