ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യതലസ്ഥാനത്തെ ജഹാംഗീർപുരിയിലും മറ്റു ഏഴു സംസ്ഥാനങ്ങളിലും സമീപ ദിവസങ്ങളിലുണ്ടായ സമുദായ സംഘർഷങ്ങളെപ്പറ്റി ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യം നിരാകരിച്ച് സുപ്രീംകോടതി. അഭിഭാഷകൻ വിശാൽ തിവാരിയുടെ പൊതുതാൽപര്യ ഹർജിയാണു ജസ്റ്റിസുമാരായ എൽ.നാഗേശ്വര റാവു, ബി.ആർ.ഗവായ് എന്നിവരുൾപ്പെട്ട ബെഞ്ച് തള്ളിയത്.

‘സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സമിതി അന്വേഷണിക്കണമെന്നാണോ നിങ്ങൾ ആവശ്യപ്പെടുന്നത്? ആരെങ്കിലും വെറുതെയിരിക്കുന്നുണ്ടോ? കണ്ടുപിടിക്കൂ. ഇത് എന്തുതരം ആശ്വസമാണ്? ഇത്തരം ആശ്വാസ നടപടികൾ തേടരുത്. ഇതു കോടതിക്കു അനുവദിക്കാനാകാത്തതിനാൽ ഹർജി തള്ളുന്നു.’– കോടതി വ്യക്തമാക്കി. രാജസ്ഥാൻ, ഡൽഹി, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ സംഘർഷവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനു നിർദേശം നൽകണമെന്നു ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ ‘ബുൾഡോസർ നീതി’ നടപ്പാക്കലിനെതിരെ അന്വേഷണ സമിതിയെ നിയോഗിക്കണം. ഇതുപോലുള്ള (ബുൾഡോസർ ഉപയോഗിച്ചുള്ള ഇടിച്ചുനിരപ്പാക്കൽ) നടപടികൾ തീർച്ചയായും വിവേചനപരമാണ്. ജനാധിപത്യത്തിനും നിയമസംവിധാനത്തിനും അകത്ത് ഒത്തുപോകുന്നതല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. ഈ മാസമാദ്യം ഹനുമാൻ ചാലിസ ജപവുമായി ബന്ധപ്പെട്ടു ജഹാംഗീർപുരിയിലുണ്ടായ സംഘർഷത്തിൽ 8 പൊലീസുകാരടക്കം 9 പേർക്കു പരുക്കേറ്റിരുന്നു. കേസിൽ ഇതുവരെ 27 പേരെ അറസ്റ്റിലായി.

English Summary: "Don't Ask For Relief Which...": Court Rejects Plea Over Communal Clashes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com