രാഷ്ട്രീയ ഭൂരിപക്ഷം വർഗീയ ഭൂരിപക്ഷമാകുന്നു: സുനിൽ പി.ഇളയിടം
Mail This Article
പത്തനംതിട്ട∙ രാഷ്ട്രീയ ഭൂരിപക്ഷം വർഗീയ ഭൂരിപക്ഷമായി മാറുന്നതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നു പ്രമുഖ ചിന്തകൻ സുനിൽ പി.ഇളയിടം. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഇപ്പോൾ മതാന്ധത, സ്വേഛാധിപത്യം, വർഗീയത, ഫാസിസം എന്നീ മുദ്രകൾ വ്യാപിക്കുന്നതായി സുനിൽ പി. ഇളയിടം ചൂണ്ടിക്കാട്ടി.
‘‘കേന്ദ്ര സർക്കാർ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ ബലികഴിച്ചു. ജനാധിപത്യ വിരുദ്ധ നയങ്ങളാണ് കേന്ദ്രസർക്കാർ തുടരുന്നത്. ഹിന്ദു വർഗീയതയെ പ്രതിരോധിക്കാൻ വളർന്നുവരുന്ന മുസ്‌ലിം തീവ്രവാദം രാഷ്ട്രത്തിന്റെ നിലനിൽപിന് ആപത്താണ്. മത വർഗീയതയെ എതിർക്കണം’’ – സുനിൽ പി. ഇളയിടം പറഞ്ഞു.
പ്രാചീന ഇന്ത്യ ഹൈന്ദവ പാരമ്പര്യം ഉള്ളതാണെന്നുളള പ്രചാരണം ശരിയല്ല. രാഷ്ട്രത്തിന്റെ അടിസ്ഥാന സ്വഭാവത്തെ അട്ടിമറിക്കാനാണ് ഇത്തരമൊരു പ്രചാരണം. സമൂഹം വിവിധങ്ങളായ പ്രതിസന്ധികൾ അഭിമുഖീകരിച്ചപ്പോൾ ഉറപ്പോടെ നിന്ന് പോരാടിയ പ്രസ്ഥാനം ഡിവൈഎഫ്‌ഐ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് അധ്യക്ഷത വഹിച്ചു.
English Summary: DYFI state conference Sunil P. Ilayidom