ലോകം മറക്കില്ല ആ ദുരന്തനാളുകൾ; വീണ്ടും വിപത്താകുമോ ചെർണോബിൽ?
Mail This Article
ലോകത്തെ എന്നും ഭീതിപ്പെടുത്തുന്ന ആണവമേഖലകളിലൊന്നാണ് ചെർണോബിൽ. ഇന്ന് യുദ്ധമുഖരിതമായ യുക്രെയ്നിൽ സ്ഥിതി ചെയ്യുന്ന ചെർണോബിൽ ആണവ പ്ലാന്റിൽ 1986 ഏപ്രിൽ 26 ലെ പൊട്ടിത്തെറിയിൽ വീടും നാടും വിട്ടകലേണ്ടി വന്നത് പതിനായിരങ്ങൾക്കാണ്. എത്രപേർക്ക് അന്ന് ജീവൻ നഷ്ടപ്പെട്ടു എന്നതിന് കൃത്യമായി കണക്കുപോലുമില്ല. ശേഷം നിരവധി പേരുടെ രാവും പകലുമില്ലാത്ത അധ്വാനമാണ് ചെർണോബിലിനെ സുരക്ഷിതമാക്കി വന്നത്. എന്നാൽ ആയുധങ്ങളും ടാങ്കുകളുമായി 2022 ഫെബ്രുവരി അവസാനത്തോടെ കടന്നെത്തിയ റഷ്യൻ സൈന്യം ചെർണോബിലിൽ ചെലവഴിച്ച ആ അഞ്ച് ആഴ്ച ചെർണോബിലിനു പുറംലോകവുമായുള്ള ബന്ധവും നഷ്ടമായി. അതോടെ ലോകം വീണ്ടും ഭീതിയിലായി.
എന്തുകൊണ്ടാണ് റഷ്യൻ സൈന്യം ചെർണോബിലിൽ എത്തിയപ്പോൾ ലോകത്തിന്റെ നെഞ്ചിടിപ്പ് വീണ്ടുമുയർന്നത്? 1986 ൽ ചെർണോബിൽ ദുരന്തമുണ്ടായി ദിവസങ്ങൾ കഴിഞ്ഞാണ് പുറംലോകത്തോട് ആ വിവരം പോലും പറയാൻ സോവിയറ്റ് യൂണിയൻ തയാറായത്. അത്തരത്തിൽ മറ്റൊരു ദുരൂഹത ബാക്കിവച്ചാണോ ചെർണോബിലിൽനിന്ന് ഇത്തവണ റഷ്യൻ സംഘം മടങ്ങിയത്? ചെർണോബിൽ ഇപ്പോഴും ഒരു പടുകൂറ്റൻ അണുബോംബിനു സമാനമാണെന്ന് യുക്രെയ്ൻ പറയുന്നതിന്റെ കാരണമെന്താണ്? കാണാം മനോരമ എക്സ്പ്ലെയ്‌നർ വിഡിയോ.
English Summary : What’s behind latest scare at Chernobyl plant?