ADVERTISEMENT

തിരുവനന്തപുരം∙ പാളയത്തെ ചരിത്ര പ്രാധാന്യമുള്ള എൽഎംഎസ് പള്ളിയെന്ന് അറിയപ്പെടുന്ന എംഎം ചർച്ച് കത്തീഡ്രലായി പ്രഖ്യാപിച്ചു. ഒരു വിഭാഗം വിശ്വാസികളുടെ എതിർപ്പ് തള്ളിയാണ് സിഎസ്ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്പ് ധർമരാജ് റസാലം പ്രഖ്യാപനം നടത്തിയത്. പള്ളിക്കമ്മിറ്റി പിരിച്ചുവിട്ടെന്നും ബിഷപ്പ് ധർമരാജ് റസാലം അറിയിച്ചു.

അതേസമയം, കത്തീഡ്രലാക്കുന്നതിനെ എതിർക്കുന്നവർ പള്ളിക്ക് മുൻപിൽ പ്രതിഷേധിക്കുകയാണ്. സ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു.

20 അംഗ പുതിയ കമ്മിറ്റിയെ നിയമിച്ചു. നിലവിലെ വൈദികരെ മാറ്റി പകരം അഞ്ച് വൈദികരെ നിയോഗിച്ചതായും ബിഷപ്പ് അറിയിച്ചു.

English Summary: CSI South Kerala Mahaidavaka Bishop Dharmaraj Rasalam announced Palayam MM Church as Cathedral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com