‘വരുമാനം നഷ്ടപ്പെട്ട നിരാശാവാദികളാണ് അങ്ങനെ പ്രചരിപ്പിക്കുന്നത്; എല്ലാം കുസൃതി’
Mail This Article
×
പത്തനംതിട്ട ∙ പൊതുമരാമത്ത് വകുപ്പിൽ നടപ്പാക്കിയ സുതാര്യത മൂലം വരുമാനം നഷ്ടപ്പെട്ട നിരാശാവാദികളാണ് തനിക്കെതിരെ ഇല്ലാത്ത വാർത്തകൾ ചമയ്ക്കുന്നതെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ തനിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നുവെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സമ്മേളനത്തിൽ 20 പേർ ചർച്ചയിൽ പങ്കെടുത്തു. ഒരാൾ പോലും വിമർശനം ഉന്നയിച്ചിട്ടില്ല. എല്ലാ പ്രക്ഷോഭങ്ങളും ഏറ്റെടുത്തു നടത്തി. കേന്ദ്ര നേതൃത്വത്തിനും എതിരഭിപ്രായമില്ല. ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് കുസൃതിയായേ കാണുന്നുള്ളൂവെന്നും മന്ത്രി പറഞ്ഞു.
English Summary : PA Mohammed Riyas reacts on news that severe criticism raised against him in DYFI state meet
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.