ADVERTISEMENT

പാലക്കാട്∙ രണ്ടു മാസം മു‍ൻപാണ് ബാബുവും കുമ്പാച്ചിമലയും വാർത്തകളിൽ നിറഞ്ഞത്. ഇപ്പോഴിതാ വീണ്ടും ബാബുവിന്റെ മറ്റൊരു വിഡിയോ വൈറലാകുന്നു. എന്നാലിത് അത്ര പോസിറ്റീവല്ലെന്നു മാത്രം. അലറി വിളിക്കുകയും അസഭ്യം പറയുകയും നിലത്തു കിടന്ന് ഉരുളുകയും ചെയ്യുന്ന ഒരു വിഡിയോയാണ് വൈറലാകുന്നത്. വിഡിയോയിലുടനീളം ബാബു അസ്വസ്ഥനാണ്. 

‘എനിക്കു ചാകണം, ചാകണം’ എന്നു വിളിച്ചു പറയുന്നുണ്ട്. കൂട്ടുകാർ തലയിൽ വെള്ളം ഒഴിക്കുന്നുണ്ട്.  അനുനയിപ്പിക്കാൻ ശ്രമിക്കുന്ന അമ്മയോടും സുഹൃത്തുക്കളോടും ബാബു കയര്‍ക്കുന്നതും വിഡിയോയിൽ കാണാം. ബാബു കഞ്ചാവിന് അടിമയാണെന്ന തരത്തിലാണ് പ്രചരണം. ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് ബാബുവിന്റെ അമ്മ മനോരമ ന്യൂസിനോട് വ്യക്തമാക്കുന്നു.

‘വിഡിയോയിൽ പറയുന്നതു പോലെ ബാബു കഞ്ചാവ് ഒന്നും ഉപയോഗിച്ചിട്ടില്ല. അവൻ കഞ്ചാവ് ഉപയോഗിക്കുന്ന ആളല്ല. എന്നാൽ കള്ളുകുടിച്ചിട്ടുണ്ടായിരുന്നു. ഒരു സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിന് പോയതാണ്. അതിനുശേഷം വീട്ടിലെത്തി സഹോദരനുമായി വഴക്കുണ്ടായി. നിസാരപ്രശ്നത്തിനാണത്. ഈ വഴക്കു കഴിഞ്ഞ് ബാബു അടുത്തുള്ള കരിങ്കൽ ക്വാറിയിലേക്കാണ് പോയത്. 

എങ്ങാനും ആത്മഹത്യ ചെയ്യാൻ പോകുകയാണോയെന്ന് ഭയന്ന് ഞാൻ പുറകേ ചെന്നു. അവിടെയിരുന്ന കുട്ടികളോട് ബാബുവിനെ പിടിക്കാൻ പറഞ്ഞു. അവര് പിടിവലിയും ഉന്തുംതള്ളും നടത്തിയപ്പോഴുണ്ടായ സംഭവമാണ് ചിലർ വിഡിയോയിൽ പകർത്തിയത്. അതല്ലാതെ കഞ്ചാവ് അടിച്ച് ബഹളമുണ്ടാക്കുന്നതല്ല. സമൂഹമാധ്യമങ്ങളിൽ പറയുന്നത് പോലെ കൂട്ടുകാരുമായിട്ടുള്ള പ്രശ്നവുമല്ല. ബാബുവിന് കുറച്ച് ടെൻഷനുണ്ട്. ഉറക്കം ശരിയല്ല, നേരാംവണ്ണം ഭക്ഷണവും കഴിക്കുന്നില്ല. അതുകൊണ്ടാണ് അവൻ പെട്ടെന്ന് ദേഷ്യപ്പെട്ടത്.’ – അമ്മ വ്യക്തമാക്കി.

English Summary : Babu's mother reveals the truth behind the video of his son

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com