ADVERTISEMENT

റാഞ്ചി ∙ ഭിന്നശേഷിയുള്ള കുട്ടിയെ വിമാനത്തിൽ യാത്ര ചെയ്യാൻ അനുവദിച്ചില്ലെന്ന് ആരോപണം. ഇൻഡിഗോ എയർലൈൻസാണ് യാത്രാനുമതി നിഷേധിച്ചത്. യാത്രക്കാരുടെ സുരക്ഷ ചൂണ്ടിക്കാട്ടി ഭിന്നശേഷിയുള്ള കുട്ടിയെ യാത്ര ചെയ്യാൻ അനുവദിച്ചില്ലെന്നാണ് പരാതി. റാഞ്ചി വിമാനത്താവളത്തിലാണ് സംഭവം.

മനീഷ ഗുപ്ത എന്ന യാത്രക്കാരിയാണ് ഫെയ്സ്ബുക്കില്‍ ദൃശ്യങ്ങള്‍ പങ്കുവച്ചത്. ഇതോടെ വിഷയം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. 'കുട്ടി വളരെ പരിഭ്രാന്തിയിലായിരുന്നു. കുട്ടി ശാന്തമാവാൻ വിമാനം പുറപ്പെടുന്ന സമയം വരെ കാത്തിരുന്നു'- ഇൻഡിഗോ എയർലൈൻസ് വിശദീകരിച്ചു. വിഷയത്തിൽ ഡിജിസിഎ ഇൻഡിഗോയോടു റിപ്പോർട്ട് തേടി.

കുട്ടിക്ക് യാത്രാനുമതി നിഷേധിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ ഉചിതമായ നടപടികൾ കൈക്കൊള്ളുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. ‘‘എയർലൈൻസ് സ്റ്റാഫിന്റെ വിവേചനപരമായ നടപടികളോട് അൽപ്പം പോലും സഹിഷ്‌ണുത പുലർത്താനാവില്ല. ഒരു വ്യക്തിയും ഇങ്ങനെയൊരു അനുഭവത്തിലൂടെ കടന്നുപോവാൻ പാടില്ല’- മന്ത്രി കൂട്ടിച്ചേർത്തു.

English Summary: Differently abled child not allowed to undertake flight journey in Ranchi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com