തോമസിന് അധികാരഭ്രമം; ഇത്രയേറെ ആനുകൂല്യങ്ങൾ ലഭിച്ച മറ്റൊരാളില്ല: മുസ്തഫ
Mail This Article
×
തിരുവനന്തപുരം∙ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.വി. തോമസിനെപ്പോലെ ആനുകൂല്യങ്ങള്‍ ലഭിച്ച മറ്റൊരു നേതാവില്ലെന്ന് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫ. തോമസിന് അധികാര ഭ്രമമാണ്. സിപിഎമ്മില്‍ പോയാലും ഒരു കണ്ണിയായി മാത്രം നില്‍ക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിളിച്ചില്ലെന്ന കെ.വി. തോമസിന്‍റെ പ്രസ്താവന അഹങ്കാരമാണെന്നും ടി.എച്ച്. മുസ്തഫ പറഞ്ഞു.
‘കോൺഗ്രസിലേക്കു കടന്നുവന്ന വഴികൾ കെ.വി. തോമസ് മറക്കരുത്. തോമസിനെപ്പോലെ ഇത്രയേറെ ആനുകൂല്യങ്ങൾ ലഭിച്ചിട്ടുള്ള ഒരാളും കേരളത്തിലില്ല. എന്നിട്ടും വ്യാമോഹവും അധികാര ദുർമോഹവുമാണ് അദ്ദേഹത്തിന്’– മുസ്തഫ കൂട്ടിച്ചേർത്തു.
English Summary: TH Musthafa against KV Thomas
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.