വ്ലോഗർ റിഫയുടെ മരണം; ഭർത്താവിനെതിരെ ലുക്കൗട്ട് നോട്ടിസ്
Mail This Article
കോഴിക്കോട്∙ ദുരൂഹസാഹചര്യത്തില്‍ ദുബായില്‍ മരിച്ച വ്ലോഗറും ആൽബം താരവുമായ റിഫ മെഹ്നുവിന്റെ ഭർത്താവ് െമഹ്നാസിനെതിരെ ലുക്കൗട്ട് നോട്ടിസ്. തുടർച്ചയായി ആവശ്യപ്പെട്ടിട്ടും ഹാജരായില്ലെന്ന് പൊലീസ് അറിയിച്ചു. മെഹ്നാസിനെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ് എടുത്തിട്ടുണ്ട്. ഇയാൾ രാജ്യം വിടാതിരിക്കാനായി വിമാനത്താവള അധികൃതർക്ക് വിവരങ്ങൾ നൽകിയതായി പൊലീസ് പറഞ്ഞു.
പോസ്റ്റ്മോര്‍ട്ടം നടത്താതെയായിരുന്നു റിഫയുടെ മൃതദേഹം കബറടക്കിയത്. റിഫയുടെ ഭര്‍ത്താവ് മെഹ്നാസിന്‍റെ പീഡനമാണ് മരണത്തിന് കാണമെന്ന കുടുംബത്തിന്‍റെ പരാതിയെത്തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തു. പരിശോധനയില്‍ റിഫയുടെ കഴുത്തിന് ചുറ്റും ചില പാടുകള്‍ കണ്ടെത്തിയിരുന്നു.
ദുബായിലുള്ള മെഹ്നാസിന്‍റെ സുഹൃത്തുക്കള്‍ക്കും മരണത്തില്‍ പങ്കുണ്ടെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു. മാർച്ച് ഒന്നിനു പുലർച്ചെ ദുബായ് ജാഫിലിയയിലെ താമസ സ്ഥലത്താണ് റിഫയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസത്തിനു ശേഷം മൃതദേഹം നാട്ടിലെത്തിച്ചു കബറടക്കുകയായിരുന്നു. റിഫയുടെ മരണത്തിലെ ദുരൂഹതകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കുടുംബം നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
English Summary: Vlogger Rifa's death; Lookout notice against Husband