ADVERTISEMENT

ന്യൂഡൽഹി∙ പഞ്ചാബ് മുൻ കോൺഗ്രസ് അധ്യക്ഷൻ സുനിൽ ഝാക്കർ പാർട്ടി വിട്ടു. രണ്ട് വർഷത്തേക്ക് സസ്പെൻഡ് ചെയ്തതിനു പിന്നാലെയാണ് പാർട്ടി വിട്ടത്. ഫെയ്സ്ബുക്  ലൈവിലാണ് പാർട്ടി വിടുന്ന കാര്യം പ്രഖ്യാപിച്ചത്.

ശനിയാഴ്ച പ്രഖ്യാപനം നടത്തുമെന്ന് അദ്ദേഹം നേരത്തേ അറിയിച്ചിരുന്നു. എല്ലാവിധ ആശംസകളും േനരുന്നുവെന്നും ഉത്തർപ്രദേശിൽ ദയനീയമായി പരാജയപ്പെട്ടതിന്റെ കാരണം അറിയാൻ കമ്മിറ്റിയെ നിയോഗിക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചാബ് മുൻ മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിക്കെതിരെ പരസ്യ പ്രസ്താവന നടത്തിയതിനാണ് മുൻ പിസിസി പ്രസിഡന്റായ ഝാക്കറിനെ കോൺഗ്രസ് 2 വർഷത്തേക്കു സസ്പെൻഡ് ചെയ്തത്.‌

English Summary: Former Punjab Congress chief Sunil Jakhar quits party

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com