ദേശീയ തിരഞ്ഞെടുപ്പ്: ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസന് തോൽവി
Mail This Article
×
സിഡ്നി∙ ഓസ്ട്രേലിയയിൽ ഭരണമാറ്റം ഉറപ്പാക്കി പൊതുതിരഞ്ഞെടുപ്പു ഫലം. തിരഞ്ഞെടുപ്പു ഫലം പൂർണമായും പുറത്തുവരും മുൻപേ ലിബറൽ പാർട്ടി നേതാവു കൂടിയായ നിലവിലെ പ്രധാനമന്ത്രി സ്കോട്ട് മോറിസൻ പരാജയം സമ്മതിച്ചു. ഇതോടെ, ലേബർ പാർട്ടി നേതാവ് ആന്തണി അൽബനീസിന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരത്തിലെത്തും.
‘നിലവിലെ പ്രതിപക്ഷ നേതാവും അടുത്ത പ്രധാനമന്ത്രിയുമായ ആന്തണി അൽബനീസുമായി രാത്രി ഞാൻ സംസാരിച്ചിരുന്നു. തിരഞ്ഞെടുപ്പു വിജയത്തിൽ അദ്ദേഹത്തെ അഭിനന്ദനമറിയിച്ചു’ – സ്കോട്ട് മോറിസൻ സിഡ്നിയിൽ പറഞ്ഞു. തിരഞ്ഞെടുപ്പു തോൽവിയുടെ പശ്ചാത്തലത്തിൽ ലിബറൽ പാർട്ടി നേതൃസ്ഥാനവും രാജിവയ്ക്കുമെന്ന് മോറിസൻ അറിയിച്ചു.
English Summary: Australian prime minister concedes defeat in election
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.