സിബിഐയ്ക്ക് തിരിച്ചടി; ചോക്സിക്കെതിരായ കേസ് പിൻവലിച്ച് ഡൊമിനിക്ക
Mail This Article
ന്യൂഡൽഹി ∙ പഞ്ചാബ് നാഷനൽ ബാങ്കിൽനിന്നും 13,000 കോടി രൂപ തട്ടിയെടുത്ത് രാജ്യംവിട്ട വജ്രവ്യാപാരി മെഹുൽ ചോക്സിക്കെതിരായ കേസ് ഡൊമിനിക്കൻ സർക്കാർ പിൻവലിച്ചു. ഇതുസംബന്ധിച്ച് മേയ് 17ന് ഡൊമിനിക്കയുടെ പബ്ലിക് പ്രോസിക്യൂഷൻസ് ഡയറക്ടർ മജിസ്ട്രേറ്റ് കോടതിയിൽ കത്ത് നൽകി.
നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചതിനാണ് ചോക്സിക്കെതിരെ കേസെടുത്തത്. അതേസമയം, ഡൊമിനിക്കൻ സർക്കാരിന്റെ നടപടി ചോക്സിയെ വിട്ടുകിട്ടാനുള്ള സിബിഐയുടെ ശ്രമങ്ങൾക്ക് തിരിച്ചടിയാണെന്നു വിലയിരുത്തലുണ്ട്.
സാമ്പത്തിക തട്ടിപ്പിനുശേഷം ഇന്ത്യവിട്ട ചോക്സി ആന്റിഗ്വയിലെത്തുകയായിരുന്നു. ഇവിടെനിന്നും ക്യൂബയിലേക്ക് കടക്കുന്നതിനിടെയാണ് ഡൊമിനിക്കന്‍ പൊലീസിന്റെ പിടിയിലായത്. തുടർന്ന് 2021 മേയ് 24ന് ചോക്സിക്കെതിരെ ഡൊമിനിക്ക കേസെടുത്തു.
English Summary: Dominica drops illegal entry charge against PNB scam accused Mehul Choksi