ADVERTISEMENT

ഷിംല∙ സ്കൂള്‍ സന്ദര്‍ശനത്തിനിടെ ഹിമാചല്‍ പ്രദേശ് ഡപ്യൂട്ടി സ്പീക്കര്‍ ഹന്‍സ് രാജ് വിദ്യാര്‍ഥിയെ തല്ലിയെന്ന് ആരോപണം. ചമ്പ ജില്ലയിലെ ചുരയിലെ സർക്കാർ സ്കൂളിലാണ് സംഭവം. വിദ്യാര്‍ഥിയെ തല്ലുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സ്പീക്കര്‍ കുട്ടികളോട് സംസാരിക്കുന്നത് വിഡിയോയില്‍ കാണാം. ഇതിനിടെ കുട്ടികളിലൊരാൾ ചിരിക്കാൻ തുടങ്ങി. എന്തിനാണ് ചിരിക്കുന്നതെന്നും എന്തെങ്കിലും തമാശയോ വിനോദ പരിപാടിയോ നടക്കുന്നുണ്ടോയെന്നും ചോദിച്ച ശേഷം, ചിരിച്ച കുട്ടിയുടെ അടുത്ത് വന്ന് തല്ലുകയായിരുന്നു.

പിന്നാലെ സ്പീക്കർക്കെതിരെ വിമർശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. സംഭവം നിർഭാഗ്യകരവും അസ്വീകാര്യവുമാണെന്ന് കോൺഗ്രസ് എംഎൽഎ വിക്രമാദിത്യ സിങ് പറഞ്ഞു. എന്നാൽ, മകനെ പറഞ്ഞു മനസ്സിലാക്കാനാണ് സ്പീക്കർ ശ്രമിച്ചതെന്ന് കുട്ടിയുടെ പിതാവ് റിയാസ് മുഹമ്മദ് പ്രതികരിച്ചു.

English Summary: Himachal Pradesh Deputy Speaker slaps student in a Chamba school 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com