ഭൂമി വിട്ടുകൊടുത്ത് യുദ്ധം അവസാനിപ്പിക്കില്ല; റഷ്യ ആദ്യം സേനയെ പിൻവലിക്കട്ടെ: യുക്രെയ്ൻ
Mail This Article
ദാവോസ് (സ്വിറ്റ്സർലൻഡ്)∙ യുദ്ധം അവസാനിപ്പിക്കാൻ തങ്ങളുടെ ഭൂമി വിട്ടുകൊടുക്കില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി. ലോക സാമ്പത്തിക ഫോറത്തിന്റെ ഭാഗമായി നടന്ന യോഗത്തിൽ വിഡിയോ ലിങ്കിലൂടെ സംസാരിക്കുകയായിരുന്നു സെലൻസ്കി.
യുക്രെയ്നിൽ എന്താണ് സംഭവിക്കുന്നതെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്‍ മനസ്സിലാക്കുന്നുണ്ടോയെന്ന് അറിയില്ലെന്നും സെലൻസ്കി പറയുന്നു. ‘ഞങ്ങളുടെ ഭൂമി വിട്ടുകൊടുത്ത് ഒരു ഒത്തുതീർപ്പിനും യുക്രെയ്ൻ തയാറല്ല. പോരാടുന്നത് ഞങ്ങളുടെ രാജ്യത്തിനുവേണ്ടിയാണ്’ – മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി സെലൻസ്കി വ്യക്തമാക്കി.
നയതന്ത്രത്തിന്റെ ഭാഗമായി ആദ്യം റഷ്യ സംസാരിക്കാനുള്ള താൽപര്യം കാണിക്കട്ടെയെന്നും സ്വന്തം സേനയെ പിൻവലിച്ച് യുദ്ധം ആരംഭിക്കുന്നതിനു മുൻപുള്ള അവസ്ഥയിലേക്ക് തിരികെയെത്തട്ടെയെന്നും സെലൻസ്കി പറഞ്ഞു.
English Summary: Zelenskyy says Ukraine won't give up land